ഓര്‍മ്മകളുടെ തുലാമഴക്കാലം

മനസ്സില്‍ ഒരായിരം ഓര്‍മ്മകള്‍ സൂക്ഷിക്കുന്നവര്‍ക്കായ് ....
സമര്‍പ്പിക്കുന്നു....
"ഓര്‍മ്മ"....
എന്ന്,
ഒരു താന്തോന്നി ...

Tuesday, April 30, 2013

എന്റെ മത ചിന്തകള്‍

എന്നോ എഴുതപ്പെട്ട പുരാണങ്ങളുടെയും മത ഗ്രന്തങ്ങളുടെയും മേലെ ഉള്ള വിഷം തുപ്പുന്ന അഭിപ്രായങ്ങളും അഭിപ്രയവത്യസങ്ങളും ഏറ്റവും കൂടുതല്‍ ഇന്ന് കാണുന്നത് facebook ഇല്‍ ആണെന്ന് ഉള്ളതില്‍ ഒരു സംശയവും വേണ്ട ....മനസ്സില്‍ കടിച്ചമര്‍ത്തി ...തലയ്ക്കുള്ളില്‍ അടിച്ചമര്‍ത്തി വെച്ച പല കാടന്‍ ചിന്തകളും വിലങ്ങു പൊട്ടിച്ചു തമ്മില്‍ തുപ്പി കളിക്കുകയാണ് ഇവിടെ പല പോസ്റ്റ്‌ ഉകളുടെയും രൂപത്തില്‍ ....ചിലതിന്റെ താഴെ വരുന്ന കമന്റുകള്‍ കാണുമ്പോള്‍ തോന്നും ...അഭിപ്രായങ്ങളെ ആണോ ? അതോ വ്യക്തിയെയോ ? അതോ മതത്തെയോ ?അതുമല്ല കീഴ്വഴക്കങ്ങളെ ആണോ അവിടെ ചോദ്യം ചെയപെടുന്നത് എന്ന് ???
അമ്പലവും പള്ളിയും പ്രാര്‍ത്ഥനയും ഒക്കെ ഒരു പരിധി വരെ കണ്ടു ശീലിച്ച ഒരു വ്യക്തി ആണ് ഞാനും ... യുക്തിവാദികളെ ബഹുമാനിക്കുകയും ചെയുന്നു ...
മതവിശ്വാസികള്‍ ...ഏത് മതവും ആയിക്കൊള്ളട്ടെ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ

1. മഹാഭാരതവും ..ബൈബിള്‍ ഉം ഖുറാനും അത് പോലെ എല്ലാ മത ഗ്രന്ഥങ്ങളും എഴുതിയത് ഈശ്വരന്‍ ആണോ ? ....നമ്മെ പോലെ തന്നെ 206 എല്ലുകളും മജ്ജയും മാംസവും ഉള്ള പച്ചയായ മനുഷ്യര്‍ തന്നെയല്ലേ .....

2. അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ ?
അന്ന് ജനസന്ഖ്യയും..LITERACY RATE ഉം ഇന്നത്തെ പോലെ ഉണ്ടായിരുന്നുവോ ? ഇല്ലലോ?

3. അതില്‍ ഉള്ളത് മുഴുവന്‍ യഥാര്‍ത്ഥ്യം മാത്രം ആണോ .. ഏതൊരു കഥാകാരനെയും പോലെ അവരും അവരുടെ സര്‍ഗാത്മകത ഉപയോഗിച്ച് അല്പമെങ്കിലും മോടി പിടിപ്പിചിട്ടുണ്ടാവില്ലേ ???

4.ആ കാലഘട്ടത്തില്‍ ജീവിച്ച ആ കഥാകാരനോ സന്യാസിയോ പണ്ഡിതനോ ആരും ആയിക്കോട്ടെ അവരുടെ ചിന്തകള്‍ക്ക് ആ കാലഘട്ടത്തിന്റെ പരിമിതികള്‍ ഉണ്ടാവില്ലേ ? അതവരുടെ അറിവിന്റെ കുറവല്ല പ്രപഞ്ചം അതിന്റെതായ സമയം എടുത്തേ സത്യങ്ങള്‍ മനുഷ്യര്‍ക്ക്‌ മുന്നേ തുറന്നു കാട്ടിയിട്ടുള്ളൂഅന്നും ഇന്നും
.
5. പണ്ടെങ്ങോ സദ്‌-ഉദ്ധേശതോടെ പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ ജീവിച്ച അന്നത്തെ ജ്ഞാനികള്‍ എഴുതിയത് മാത്രം ആണ് ശെരി എന്ന് കരുതി ..അത് മാത്രം വിശ്വസിച്ചു ...കൂടെയുള്ള കൂട്ടുകാരെയും സഹജീവികളെയും ആ വിശ്വാസങ്ങളുടെയോ അന്ധവിശ്വസങ്ങളുടെയോ പേരില്‍ തള്ളി പറയുകയും കൊല്ലുകയും വരെ ചെയ്യും മുന്പ് നമുക്ക് ഒന്ന് ചിന്തിച്ചൂടെ ...
പൂര്‍വികര്‍ പകര്‍ന്നു തന്ന അറിവുകള്‍ ബഹുമാനിക്കുക ....
സമൂഹത്തിനു ഗുണമുള്ളവ മാത്രം ഉള്കൊള്ലുക ...ബാകിയുള്ളവ തള്ളി പറയണം എന്നല്ല ...പ്രാവര്‍ത്തികം ആക്കിയെ തീരു എന്ന് വാശി പിടിക്കാതെ ഇരിക്കാന്‍ ശ്രമിക്കാമല്ലോ .....
അല്ലെങ്കില്‍
ഒരു നാള്‍ വരും ഇന്ന് മതത്തിന്റെ പേരില്‍ ഒഴുകിയ ചോരയുടെ കഥകള്‍ പറയുന്ന മറ്റൊരു ഗ്രന്ഥം ...പുതിയൊരു തലമുറ ...പുതിയ വിശ്വാസങ്ങള്‍ ....ഒരു പക്ഷെ പുതിയ ഒരു മതം തന്നെ...
അന്ന് അവരും വാശി പിടിക്കും ഇന്ന് നമ്മള്‍വാശി പിടിക്കും പോലെ...

ലോകാ സമസ്ഥാ സുഖിനോ ഭവന്തു ...
സ്മിതിന്‍ സുന്ദര്‍

പല്ല് തേക്കാത്ത മാനേജര്‍ :P

കളസവും ടൈ യുംവലിച്ചു കേറ്റി പതിവ് പോലെ ഒരു കമ്പനി യില്‍ പൊയ് .... മാനേജര്‍ ഒരു ജോര്‍ദാനി ...
ഞാന്‍ കേറി ചെല്ലുമ്പോള്‍ ..മച്ചാന്‍ ഫോണ്‍ വിളിക്കുകയാണ് .
ഒരു കൈയില്‍ ഫോണ്‍ ...മറുകൈയിലെ ചെറുവിരല്‍ കൊണ്ട് ഗ്രാവല്‍ ഇന്റെ നിറം ഉള്ള പല്ലിനു നെടുകയും കുറുകയും പിച്ചാത്തി രാകും പോലെ രാകുന്നു ....

എന്നെ കണ്ടതും രാകല്‍ നിര്‍ത്തി കൈ നീട്ടി ഷേക്ക്‌ ഹാന്‍ഡ്‌ ഇന് മുതിര്‍ന്നു ... അതെ സംശയിക്കണ്ട .. അണ്ണാക്കില്‍ നിന്നും വലിച്ചു ഊരിയ ഈറന്‍ അണിഞ്ഞ അതേ വിരലുകള്‍ ....

അസ്തപ്രജ്ഞന്‍ ആയിപ്പോയ നിമിഷങ്ങള്‍... ആ കരാളഹസ്തങ്ങളിലേക്ക്...അല്പം മെന തോന്നിച്ച എന്റെ കൈ കൊടുക്കാനും വയ്യ ...കൊടുക്കാണ്ട് ഇരിക്കാനും വയ്യ ...
അകലെ നിന്ന് തന്നെ ഞാന്‍ കൈ കാണിച്ചു പറഞ്ഞു

Please take ur time Sir ........!!!!
എന്റെ ഭാഗ്യത്തിന് ചിരിച്ചു കൊണ്ട് ,അയാളുടെ കൈകള്‍ പിന്നെയും പല്ലിനു വാര്‍ണിഷ് അടിക്കാന്‍ പൊയ് ...
-----------------------------------------
# എല്ലാ പ്രവാസിക്കും ഇതുപോലെ കക്കൂസ് പോലെ ഉള്ള വായിലൂടെ കേറി ഇറങ്ങാതെ ഒരു ദിവസം കടന്നു പോവുന്നത് ചുരുക്കം ആണ് ... :D

ഹൃദയ ഹാരം

ഹൃദയ ഹാരം
മരണം വിളിക്കുമ്പോളെന്‍ പ്രാണന്‍ കാര്‍ന്നു തിന്നുന്ന വേദനയില്‍ എന്‍ സിരകള്‍ പറിച്ചെടുത്തു , നെടുകെ പിണച്ചു ഒരു ഹാരം തീര്‍ക്കണം .
അതെ നീയെന്ന ചേതസ്സലിഞ്ഞ രുധിരം വഹിക്കുന്ന സിരകള്‍ ..
ചേതനയറ്റു മടിച്ചു മിടിക്കുമെന്‍ ഹൃദയം പറിക്കണം;
പറിച്ചെടുത്തതാ ഹാരത്തില്‍ താലിയായ് കോര്‍ക്കണം .

നിന്നെ പുണരുമ്പോളാ ഹാരത്തില്‍ ,എന്‍ സിരകളില്‍ ജീവന്‍ തുടിക്കും;
നിന്‍ ഓര്‍മ്മകള്‍ പേറിയാ സിരകളില്‍ രക്തം പായണം ,
നിന്നെ വലം വെച്ച് പായുന്ന സിരകളാല്‍ എന്‍ ഹൃദയം മിടിക്കണം .
എന്റെ ഹൃദയം നിന്റെ ഹൃദയമിടുപ്പിനു കാതോര്‍ത്തു ഒരു താലിയായ് കിടക്കട്ടെ ...
കണ്ടു തീരാത്ത സ്വപ്‌നങ്ങള്‍ അവര്‍ പറഞ്ഞു തീര്‍ക്കട്ടെ ..
നിന്റെ ഹൃദയമിടിപ്പ് നില്ക്കും വരെ അവര്‍ കിനാവ് കാണട്ടെ .. നമ്മള്‍ കാണുവാന്‍ മറന്ന കിനാക്കള്‍ ... കണ്ടു മതി വരാത്ത കിനാക്കള്‍ ..

ചോറും തല ച്ചോറും

ചോറും തല ച്ചോറും
------------------
കൈയ്യിൽ ഉള്ള വസ്തുക്കൾ കൊടുത്തു ഇല്ലാതത്‌ വാങ്ങുന്ന ഒരു പ്രാചീന സമ്പ്രദായം പണ്ടു നില നിന്നിരുന്നു- ബാർട്ടർ സമ്പ്രദായം !!!
തല ച്ചോർ കൊടുത്തു ചോർ വാങ്ങുന്ന ബാർട്ടർ സമ്പ്രദായം ആണു മലയാളികലുടെ പ്രവാസ കുടിയേറ്റതിനു കാരണഭൂതം ആയ പ്രതിഭാസം എന്നതു മ റ്റൊരു സത്യം....
കാലം മാറി തല ചോറിനു ഇപ്പൊ ഇവിടെയും ക്ഷാമം ഇല്ല എന്ന വസ്തുത വേദനയോടെ ഒരൊ പ്രവാസിയും മനസ്സിലാക്കുന്നു.... ഇനി നിന്നിട്ടു കാര്യമില്ല തിരിച്ചു ബീമാനം പിടിക്കാം എന്ന്
ഓർക്കുമ്പൊളാണു നാട്ടിലെ ചോറിന്റെയും അരിയുടെയും പച്ചക്കറിയുടെയും വില വിവര പട്ടിക മനസ്സിൽ ഫ്ലാഷ്‌ അടിക്കുക...
അങ്ങനെ ആ പ്രതീക്ഷയും പോവുന്നു....
--------------
സ്മിതിന്‍ സുന്ദര്‍

# വിലയുള്ള ചോറും വിലയിടിഞ്ഞ തല ച്ചോറും

കല്ലറയിലെ പൂക്കൾ

കല്ലറയിലെ പൂക്കൾ
~~~~~~~~~~~~~
കുഞ്ഞിളം കാലു കൊണ്ടെൻ നെഞ്ചിൽ ചവിട്ടട്ടെ.
എന്നിട നെഞ്ചിലവന്റെ പാദം പതിയട്ടെ.

ഒന്നല്ല ഒരായിരം കാശിത്തുമ്പയായ്‌ ഞാൻ വീണ്ടും പിറക്കും...
മണ്ണിനെ തോൽപ്പിച്ച നവധാന്യ മണികൾ പോലെ.

അന്നു നീ അവനോട്‌ പറയണം...
മരിച്ചാലും മരിക്കാത്ത പ്രണയമാണവന്റച്ഛൻ...
ഒന്നായ്‌ മരിചിട്ടും നൂറായി
തളിരിട്ട പ്രണയം ആണവന്റച്ഛൻ..
~~~~~~~~~~~
#മരിച്ചാലും മരിക്കാത്ത പ്രണയം

സ്മിതിന്‍ സുന്ദര്‍

പൊട്ടിയ പ്രണയവും നാരങ്ങ നീരും

പൊട്ടിയ പ്രണയവും നാരങ്ങ നീരും
-----------------------------------
പഴയ കമുകി ,എളിയിൽ ട്രോഫി പോലെ ഒരു കുട്ടിയെം തൂക്കി കൊണ്ട്‌ ഒരുത്തന്റെ കൂടെ നടന്നു നീങ്ങുമ്പൊ പാസ്സ്‌ ആക്കുന്ന ഒരു ചിരി ഇല്ലെ...??? അതിൽ നമുക്ക്‌ ഒരു ചെറിയ നോവുണ്ടാവാം.. ചമ്മൽ...ദേഷ്യം...ഒരു ഫ്ലാഷ്‌ ബാക്ക്‌..അങ്ങനെ ഒരു നിമിഷ ത്തെക്ക്‌ എങ്കിലും പല സമ്മിസ്സ്ര വികാരങ്ങൾ സമ്മാനിക്കാറുണ്ട്‌ .

പ ക്ഷെ പണ്ട്‌ നമ്മൾക്ക്‌ കോമ്പ്ലെക്സ്‌ അടിക്കുമാറു പ്രണയം നിരസ്സിച്ച ഒരുത്തി വർഷങ്ങൾക്ക്‌ അപ്പുറം നമ്മളെ വെല്ലുന്ന ഒരു അൾട്ര- കൂതറയുടെ ഭാര്യ ആവെണ്ടി വരുന്നതും ലവന്റെ കൊച്ചിനേം തൂക്കി മുന്നിൽ വന്നു പെടുമ്പൊൾ മനസ്സിൽ ഉണ്ടവുന്ന ഒരു കുളിർ ! അതൊന്നു വെറെ ത ന്നെയ...

പ ക്ഷെ ആ ആത്മ സംതൃപ്തി അതിന്റെ പാരമ്യത്തിൽ എത്തുന്നതു...അപ്പൊളല്ല.
അവളുടെ മുഖത്തു നൊക്കി വ ള രെ സൗമ്യമായി
" HEYY U GUYS MAKE AN AWESOME COUPLE"
എന്നു കൂടി പറഞ്ഞു നിർത്തുമ്പൊളാണു.
----------------____
ഒരു മാതിരി .. ആരാന്റെ മുറിവിൽ ഓന്റെ പറമ്പിലെ നാരങ്ങ പിഴിഞ്ഞ് നീരു ഒഴിക്കുന്ന സാടിസ്റ്റ്‌ സംതൃപ്തി.. :D

നീയെന്ന തണല്‍ മരം

നീയൊരു വേനൽ മരമാണു;
പൊള്ളുന്ന യഥർത്ഥ്യങ്ങളെ -
ഭയന്നു ഞാൻ വന്നണഞ്ഞ
തണൽ മരം.
പൂവായും തളിരായുo , വേനലായും വസന്തമായും എനിക്ക്‌ സ്വപ്നങ്ങൾ സമ്മാനിച്ച തണൽ മരം

-സ്മിതിന്‍ സുന്ദര്‍