ഓര്‍മ്മകളുടെ തുലാമഴക്കാലം

മനസ്സില്‍ ഒരായിരം ഓര്‍മ്മകള്‍ സൂക്ഷിക്കുന്നവര്‍ക്കായ് ....
സമര്‍പ്പിക്കുന്നു....
"ഓര്‍മ്മ"....
എന്ന്,
ഒരു താന്തോന്നി ...

Tuesday, April 30, 2013

ആധാർ കാർ ടിന്റെ മറവിൽ മലയാളികൾ അറിയാതെ പോയ വൻ ബിനാമി ഇടപാട്‌
~~~~~~~~~~~
ആധാർ കാർട്‌ വാങ്ങാൻ ഉള്ള ക്യൂവിൽ നല്ല ഉന്തും തള്ളും... പലരും പോരാടി പിന്മാറി വരാന്തയിലും മറ്റും ഇരുന്നു റെ സ്റ്റ്‌ എടുക്കുന്നു.... അമ്മച്ചിമാർ ഒക്കെ മുന്നിൽ നിക്കുന്നവന്റെ തന്തയ്ക്ക്‌ വിളിക്കുന്നുണ്ട്‌ ഇടയ്ക്കിടെ..

പ ക്ഷെ നീണ്ട ക്യൂവിന്റെ നടുക്ക്‌ ഒരു ബംഗാളി നിൽക്കുന്നത്‌ കണ്ടു ഒന്നു ഞെട്ടി..
ഹത്‌ കൊള്ളാം ഇവിടെ ഞങ്ങടെ പഞ്ചായത്തിൽ ഞങ്ങടെ ആളുകൾക്ക്‌ നിക്കാൻ സ്ഥലമില്ല അപ്പൊളാ യെവൻ!!!!
അല്ല ബംഗാളിക്കെന്തൊന്നു ഇവിടെ ആധാർ എന്നു ചിന്തിച്ചു നിക്കുമ്പൊളെക്കും ബംഗാളി ടെ ഊഴം എത്താറായി ക്യൂവിൽ. അവൻ ഫൊൺ എടുത്ത്‌ "ആവൊ ആവൊ" എന്നു പറഞ്ഞത്‌ "എന്താണാവൊ "എന്നു ചിന്തിച്ചു നിക്കുമ്പൊ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഭാര്യ വന്നു... ഒരു ചിരി പാസ്സ്‌ ആക്കി പേഴ്സിൽ നിന്നും ബംഗാളിക്ക്‌ 50 രൂപ എടുത്തു കൊടുക്കുന്നു!!!
നോക്കി യ പ്പോൾ ദെ ലവൻ മാറി കൊടുക്കുന്നു... ശാരദേച്ചി അവൻ നിന്നിടത്ത്‌ കേറി നിന്നു അടുത്ത ഊഴത്തിൽ കേറി കൗണ്ടറിലെ പരുപാടി തീർത്തു ദെ തിരിച്ചു പോവുന്നു.....
ഒരു വലിയ ബിനാമി എടപാട്‌ കണ്ട എന്റെ ഞെട്ടൽ മാറീല... മലയാളിക്ക്‌ ക്യൂവിൽ നിൽക്കാൻ വ രെ ബിനാമി... കൃത്യമായി കാശ്‌ കൊടുത്താൽ വരിയിൽ നിന്നു കാൽ കിഴയ്ക്കാതെ വീട്ടിൽ ഇരുന്നു വല്ല സീരിയൽ കാണാം....
ബംഗാളി ക ളെ സമ്മതിക്കണം..ചില്ലറ ത ല യൊന്നുമല്ല...മലയാളി ക ളെ അതിളെറെ സമ്മതിക്കണം.
----------

### ലോക തൊഴിലാളി ദിനത്തിൽ ബംഗാളി ക ളെ വിസ്മരിച്ചാൽ അത്‌ അപൂർണ്ണം ആയി പോവും..അവരിൽ നിന്നും ഒരുപാട്‌ പഠിക്കാൻ ഉണ്ടാവും:) :) :)

No comments:

Post a Comment